സാ­ഹിർ‍ ക്യാ­മറയു­ണ്ടെ­ന്ന് അറി­യി­ക്കാൻ ജാ­ഗ്രത ലൈ­റ്റ് ഇടു­ന്നത് നി­യമ ലംഘനമല്ല


റിയാദ് : സൗദിയിൽ‍ വാഹനമോടിക്കുന്പോൾ‍ സാഹിർ‍ ക്യാമറയുണ്ടെന്ന് മറ്റ് വാഹനങ്ങളെ അറിയിക്കാനായി ജാഗ്രത ലൈറ്റ് ഇടുന്നത് ട്രാഫിക് നിയമലംഘനമല്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. വാഹനത്തിന്റെ ജാഗ്രതാ ലൈറ്റ് ഇടുന്നത് ഏത് സാഹചര്യത്തിലും ട്രാഫിക് നിയമാവലി പ്രകാരം നിയമവിരുദ്ധമല്ലെന്ന് ഗതാഗത വിഭാഗം വക്താവ് കേണൽ‍ താരിഖ് റുബൈ ആൻ ആണ് അറിയിച്ചത്.  ക്യാമറ വച്ചിട്ടുളള എല്ലാ റോഡുകളിലും ഇത് സംബന്ധിച്ച ബോർ‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 

മറ്റുളള വാഹനങ്ങളുടെ ഡ്രൈവർ‍മാരെ ഇക്കാര്യം അറിയിക്കാൻ ജാഗ്രത ലൈറ്റ് ഇടുന്നത് നിയമവിരുദ്ധമാണെന്നും ഈ നിയമം ലംഘിച്ചാൽ‍ മൂവായിരം റിയാൽ‍ വരെ പിഴ ഈടാക്കുമെന്നുമുളള വാർ‍ത്തകൾ‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഗതാഗതവകുപ്പ് തന്നെ രംഗത്തെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed