നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് ഭാരവാഹിയായ ജെയിംസ് ജോസഫ് അന്തരിച്ചു
റിയാദ് : നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായ ജെയിംസ് ജോസഫ് (56)ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണതിനെത്തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിയ്ക്കാനായില്ല.
24 വർഷമായി അൽഹസ്സ ശോഭയിൽ ഒരു ലാൻട്രിയിൽ ഇലക്ട്രീഷനായി ജോലി നോക്കി വരുന്ന ജെയിംസ് ജോസഫ്, കോട്ടയം പൊൻകുന്നം മുട്ടത്തുപാറ സ്വദേശിയാണ്. അവിവാഹിതനാണ്.
മൃതദേഹം അൽഹസ്സ കിംങ്് ഫഹദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി ഓച്ചിറ, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
നവയുഗം പ്രവർത്തനങ്ങളിലൂടെ അൽഹസ്സയിലെ സാമൂഹ്യസാംസ്കാരികമേഖലയിൽ ഏറെ ശ്രദ്ധേയനായ ജെയിംസ് ജോസഫിനെ ആകസ്മിക നിര്യാണത്തിൽ, നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

