ഷാർജയിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധന
ഷാർജ : എമിറേറ്റിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായെന്ന് കണക്കുകൾ. ഷാർജ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്.
ഇക്കൊല്ലം ജൂൺ മാസം വരെ ഇവിടെ 55 ലക്ഷം പേരെത്തി. കഴിഞ്ഞ വർഷംഇതേ സമയം 53 ലക്ഷം പേർ മാത്രമാണ് ഇവിടെയെത്തിയത്. 2.9ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ മാത്രം ഇത് 8.21 ലക്ഷമായിരുന്നു.
ഷാർജ വിമാനത്താവളത്തിൽ വന്ന് പോകുന്ന വിമാനങ്ങളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്. ഓരോ വർഷവും വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയാണ്. പൈതൃക കേന്ദ്രങ്ങൾ, സ്വഭാവിക ഹരിത മേഖലകൾ തുടങ്ങിയിടങ്ങളിലേക്കാണ് കൂടുതൽ സന്ദർശകരെത്തുന്നത്.
സന്ദർശകർക്കായി അത്യാധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും അധികൃതർ ആലോചിക്കുന്നുണ്ട്.

