മന്ത്രിക്കസേര നഷ്ടമാക്കിയത് മുന്നണിയിലെ പ്രമുഖൻ; തുറന്നടിച്ച് മാണി സി. കാപ്പൻ


ഷീബ വിജയൻ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൽ പൂർണ്ണ കാലാവധി ലഭിക്കുന്ന മന്ത്രിസ്ഥാനം തനിക്ക് നഷ്ടമാക്കിയത് മുന്നണിയിലെ തന്നെ ഒരു പ്രമുഖ നേതാവാണെന്ന് തുറന്നടിച്ച് മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ചേർന്ന് തനിക്ക് മന്ത്രിസ്ഥാനം കൃത്യമായി ഉറപ്പുനൽകിയിരുന്നതാണെന്നും എന്നാൽ മുന്നണിയിലെ ഒരു പ്രമുഖൻ ഇടപെട്ടാണ് തന്റെ പേര് വെട്ടിയതെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കാപ്പൻ വെളിപ്പെടുത്തി.

പൂർണ്ണ കാലാവധിയിൽ മന്ത്രിയാകാൻ സാധിക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. എന്നാൽ രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും ബാക്കി രണ്ടര വർഷം തനിക്കും നൽകാനാണ് നിലവിലെ വ്യവസ്ഥ. ഇരുവരും ഒരുമിച്ചിരുന്നാണ് ഈ ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ കാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് വൈകാതെ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെടും. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതികൾ പറയുന്നുണ്ടെന്നും കോൺഗ്രസിലെ ചില മന്ത്രിമാർക്കും സമാനമായ ടേം വ്യവസ്ഥയുണ്ടെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

article-image

ൂബ്ിൂബി

You might also like

  • Lulu Exchange
  • Straight Forward

Most Viewed