പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ
ഷീബ വിജയൻ
കണ്ണൂർ: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് ശക്തമാക്കി സിപിഐ. പാർട്ടിക്ക് പൂർണ്ണമായും അർഹതപ്പെട്ട പദവിയായതുകൊണ്ടാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും ഇതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
മുന്നണിക്കുള്ളിൽ പദവികളെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിപിഐ തങ്ങളുടെ കടുത്ത നിലപാട് പരസ്യമാക്കിയത്. ഉപനേതാവായി ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. സാധാരണയായി എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കാറുള്ളത്. എന്നാൽ ഇക്കുറി ആ കീഴ്‌വഴക്കത്തിൽ മാറ്റം വരണമെന്നാണ് സിപിഐയുടെ ആവശ്യം. തങ്ങളുടെ ഈ ആവശ്യം ന്യായമാണെന്ന് എൽഡിഎഫിലെ മറ്റ് കക്ഷികൾ തന്നെ സമ്മതിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
്േോ്േോോേ്

