മക്ക-മദീന റൂട്ടിൽ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി
മക്ക : മക്ക−മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് സൗദി റെയിൽവെയ്സ് ഓർഗനൈസേഷൻ അറിയിച്ചു.
ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ഏറ്റവും മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് മക്ക, മദീന എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി.
വർഷം ആറ് കോടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധമാണ് ഹറമൈൻ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

