നിർമ്മാണ കന്പനി 99 ബഹ്‌റൈനി തൊഴിലാളികളെ പിരിച്ചുവിട്ടു
മനാമ : പ്രമുഖ നിര്‍മ്മാണ കന്പനിയായ ജി പി സെഡ് സക്കറിയാസ് 99 ബഹ്റൈന്‍ സ്വദേശികളായ ജീവനക്കാരെ പിരിച്ചു വിട്ടു. സാന്പത്തിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കന്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഇവിടെ ജോലി ചെയ്തു വന്നിരുന്ന സനദിലെ ഒരം സംഘം തൊഴിലാളികള്‍ തങ്ങളുടെ കുടിശിക ശമ്പളത്തിൽ തീർപ്പുകൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കന്പനിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് കുടിശിക നല്‍കാമെന്ന് കന്പനി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കന്പനി പൂര്‍ത്തിക്കരിച്ച പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ രണ്ട് മില്യണ്‍ ദിനാറോളം നല്‍കാനുണ്ടെന്നും ഇത് ലഭിച്ചാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് ശന്പളം നല്‍കാന്‍ സാധിക്കുവെന്നും തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി അൽ അൻസാരി പറഞ്ഞു.
ഏകദേശം 1000 പ്രവാസികളും 190 ബഹ്‌റൈനികളും ഈ കന്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.

