അപകടങ്ങൾ കുറയ്ക്കാൻ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം വേണമെന്ന് എം പി


മനാമ : റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറയ്ക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകൾ നടപ്പാക്കി, രാജ്യത്ത് ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ പുതുക്കേണ്ടിവരുമെന്ന് എംപി മുഹമ്മദ് അൽ മാരീഫി. പച്ചലൈറ്റിൽ നിന്ന് മാറുന്നതിനു മുന്പ് തന്നെ പല തവണ മിന്നുന്ന ട്രാഫിക് സിഗ്നലുകൾ ക്രമീകരിക്കുന്നതിനായുള്ള നൂതന പദ്ധതിയും എംപി സമർപ്പിച്ചു. 
 
ട്രാഫിക് സിഗ്നലുകൾ പച്ച ലൈറ്റിൽനിന്ന് ചുവപ്പിലേക്ക് മാറുന്നതിനുമുന്പ് മഞ്ഞ ലൈറ്റ് അഞ്ചു തവണ മിന്നുന്ന രീതിയിൽ ക്രമീകരിക്കുന്നത് ഡ്രൈവർമാർക്ക് വാഹനങ്ങൾ പെട്ടെന്ന് നിറുത്തേണ്ടി വരുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുരക്ഷ നിലനിർത്താനും ജംഗ്ഷനുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ഈ നിർദ്ദേശം ലക്ഷ്യമിടുന്നതായി മനുഷ്യാവകാശ കമ്മറ്റി തലവനും കൂടിയായ അൽ മരാഫി പറഞ്ഞു.
 
മറ്റ് പല ജി.സി.സി രാജ്യങ്ങളിലേതുപോലെ ട്രാഫിക് സിഗ്നലുകളിൽ കൗണ്ട് ഡൗൺ ടൈമറുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ഗവൺമെന്റ് നിരസിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ ഈ  നിർദ്ദേശം വന്നിരിക്കുന്നത്. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed