സൗദി എയർപ്പോർട്ടുകളിൽ ‘സ്മാർട്ട് പാസ്’ ഉടൻ
ഷീബ വിജയൻ
റിയാദ്: യാത്രാനടപടികൾ എളുപ്പമാക്കുന്നതിനും സ്മാർട്ട് കാമറകൾ ഉപയോഗിച്ച് ഐഡൻറിറ്റി പരിശോധനക്കുമായി രാജ്യത്തെ കര, കടൽ, വായു കവാടങ്ങളിൽ ‘സ്മാർട്ട് പാസ്’ ഉടൻ ആരംഭിക്കും. റിയാദിൽ നടന്ന ‘ഡിജിറ്റൽ ഗവൺമെന്റ് 2025’ ഫോറത്തിലാണ് വെളിപ്പെടുത്തൽ. കാമറകൾക്ക് ഒരേസമയം 35 ആളുകളുടെ ഐഡൻറിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് കൺട്രോൾ ഓഫിസർമാരെ സമീപിക്കാതെ തന്നെ യാത്രക്കാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും.
നിയമലംഘകരായ വിദേശികളുടെ നാടുകടത്തുന്നതിന് ‘സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം’ എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കും. നിയമലംഘകർക്കും തങ്ങളുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യം വിടാൻ എളുപ്പമാകും.
smart-pass-to-be-introduced-at-airports-soon-saudi-passport-director
adsdsdsa
