ഉംറ വിസ ലഭിക്കാൻ സൗദിയിലെ താമസ കരാർ നിർബന്ധമാക്കി


അക്ബർ പൊന്നാനി

ജിദ്ദ: ഉംറ വിസ ലഭിക്കാൻ അപേക്ഷകർ സൗദിയിലെ താമസ കേന്ദ്രവുമായുള്ള കരാർ സമർപ്പിക്കണം. നിലവിലെ ഹജ്ജ് കാലം സമാപിച്ച ശേഷം ആരംഭിക്കുന്ന പുതിയ ഉംറ സീസണിൽ പുതുതായി ഈ നിബന്ധന സൗദി ഹജ്ജ് - ഉംറ മന്ത്രാലയം ഉൾപ്പെടുത്തി. വിദേശ തീർഥാടകർക്ക് സൗദിയിൽ വെച്ചുള്ള അനുഭവങ്ങൾ കുറ്റമറ്റതാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഇതെന്ന് സൗദി ടൂറിസം മന്ത്രി അഹമദ് അൽഖതീബ് വിവരിച്ചു.

ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹോട്ടൽ, അപ്പാർട്ട്മെന്റ്, മറ്റു താമസകേന്ദ്രങ്ങൾ എന്നിവയുമായി തീർഥാടകരെ കൊണ്ടുവരുന്ന ഉംറ സർവിസ് കമ്പനികളും ഏജൻസികളും ഏർപ്പെടുന്ന ഉടമ്പടി രേഖ വിസ അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നതാണ് പുതിയ നടപടി.

സൗദി ടൂറിസം മന്ത്രാലയം, ഹജ്ജ് - ഉംറ മന്ത്രാലയം എന്നിവകൾക്കിടയിലുള്ള ആരോഗ്യകരമായ സഹകരണവും സംയോജനവും മൂലം വിദേശങ്ങളിൽ നിന്ന് വിവിധ വിസകളിൽ എത്തുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ ഭാഗം കൂടിയാണ് ഇത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed