വന്ദേ ഭാരത്: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങൾ കൂടി
ദോഹ: വന്ദേ ഭാരത് ദൗത്യത്തിൽ ഖത്തറിൽ നിന്ന് ഏഴ് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് സർവ്വീസ് നടത്തും. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. ഗയ, ജയ്പൂർ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, തൃച്ചി എന്നീ നഗരങ്ങളിലേക്കാണ് പുതിയ സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 16 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് സർവ്വീസുകൾ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 16നും 25നും ഡൽഹി വഴി രണ്ട് സർവ്വീസുകളുണ്ട്. ബാക്കി നഗരങ്ങളിലേക്ക് ഓരോ സർവ്വീസുകൾ വീതമാണുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസാണ് സർവ്വീസ് നടത്തുക.
ഇന്ത്യയിലേക്ക് മടങ്ങുന്നവർ സ്വന്തം സംസ്ഥാനങ്ങളിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി ആദ്യം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.

