വൈകല്യങ്ങളെ മറികടന്ന് 'ഒരു കൈ' സഹായവുമായി 10 വയസ്സുകാരി


കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മാസ്കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍ നിര്‍മ്മിച്ച് ഒരു പത്ത് വയസ്സുകാരി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഭിന്നശേഷി കൂടിയായ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിനി സിന്ധൂരിയാണ് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയത്.

തന്റെ പരിമിതികളെയൊക്കെ കാറ്റില്‍പ്പറത്തിയാണ് ഒറ്റക്കൈ കൊണ്ട് ഈ ആറാം ക്ലാസ്സുകാരി മാസ്കുകള്‍ തുന്നിയത്. മൗണ്ട് റോസറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സിന്ധൂരി അതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് മാസ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ഇടംകൈ കൊണ്ട് മാസ്‌കുകള്‍ തുന്നുന്ന സിന്ധൂരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.  ഒരു ലക്ഷത്തോളം മാസ്‌കുകള്‍ സാധാരണക്കാര്‍ക്കായി നിര്‍മ്മിച്ചു നല്‍കണമെന്നാണ് സിന്ധൂരിയുടെ ഇപ്പോഴത്തെ ആഗ്രഹം. തുടക്കത്തില്‍ ഒറ്റക്കൈ കൊണ്ട് മാസ്‌കുകള്‍ തുന്നുന്നത് ബുദ്ധമുട്ടായിരുന്നെങ്കിലും അമ്മയും സഹായിച്ചതോടെ ഇപ്പോള്‍ പണി എളുപ്പമായെന്നും സിന്ധൂരി പറയുന്നു.

സിന്ധൂരിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. വൈകല്യങ്ങളെ മറികടന്നുകൊണ്ടുള്ള സിന്ധൂരിയുടെ ഈ പ്രയത്‌നം എല്ലാം പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു. സിന്ധൂരിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നും പലരും ആശംസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed