ഉച്ചവിശ്രമ നിയമ ലംഘനം: ഖത്തറിൽ 56 കന്പനികൾക്കെതിരെ നടപടി
ദോഹ: ഉച്ചവിശ്രമ നിയമം ലംഘിച്ച 56 കന്പനികൾക്കെതിരെ ഖത്തർ തൊഴിൽ പരിശോധനാ വകുപ്പ് നടപടിയെടുത്തു. ജൂൺ 15 മുതൽ 18 വരെ നടത്തിയ വ്യാപക പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങളുടെ തൊഴിൽ സ്ഥലങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദ്‍ദേശം നൽകി. കോണ്‍ട്രാക്ടിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് നിയമലംഘങ്ങൾ കണ്ടെത്തിയവയിൽ ഏറെയുമെന്ന് അധികൃതർ അറിയിച്ചു.

