ഖത്തറില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു


ദോഹ: ഖത്തറില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷിനെയാണ് (37) ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാപ്‌ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. മാനസിക വിഷമതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ചെറയാട്ടുവളപ്പില്‍ അപ്പുവിന്റെയും രമണിയുടേയും മകനാണ്. ഭാര്യ-രഞ്ജു കളപ്പുരയില്‍. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed