തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍


തൃശൂര്‍: ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങള്‍ തൃശൂരില്‍ അറസ്റ്റില്‍. തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെർണാഡ് (40) , സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്.

കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്‍റര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പാലക്കാട് ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി. വടുതലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 2000 ത്തിന്റെ കള്ള നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed