ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്നത് 210 ഇന്ത്യക്കാർ
ദോഹ : ഖത്തറിലെ സെൻട്രൽ ജയിലിൽ 210ഇന്ത്യക്കാരും നാടുകടത്തൽ കേന്ദ്രത്തിൽ 86 ഇന്ത്യക്കാരുമാണുള്ളതെന്ന് എംബസി അധികൃതർ അറിയിച്ചു. എംബസി സംഘം സെൻട്രൽ ജയിലിലും നാടുകടത്തൽ കേന്ദ്രത്തിലും സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസികൾക്കായി സംഘടിപ്പിച്ച പ്രതിമാസ ഓപ്പൺ ഹൗസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥാനപതി പി.കുമരൻ, തേർഡ് സെക്രട്ടറി ഡോ. എം.അലീം എന്നിവരും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി.

