റോഡ് ടു ഖത്തർ ഫിഫ അണ്ടർ 17 ലോകകപ്പ്: ടിക്കറ്റിങ് ആപ് പുറത്തിറക്കി


ഷീബ വിജയൻ


ദോഹ I ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റിങ് ആപ് പുറത്തിറക്കി. നവംബർ മൂന്നു മുതൽ അരംഭിക്കുന്ന ടൂർണമെന്റ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് 'റോഡ് ടു ഖത്തർ' ആപ്പിലൂടെ ഡിജിറ്റൽ ടിക്കറ്റുകൾ ലഭ്യമാകുകയും, തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റ് കൈമാറ്റം ചെയ്യാനും സാധിക്കും. ബുക്ക് ചെയ്തവർക്ക് അവരുടെ ടിക്കറ്റുകൾ കാണാനും ടൂർണമെന്റ് നടക്കുന്ന ആസ്പയർ സോണിലും ഫൈനൽ മത്സരം നടക്കുന്ന ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലും പ്രവേശനം ഉറപ്പാക്കാനും ആപ് ഡൗൺലോഡ് ചെയ്യണം.

ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ റോഡ്‌ ടു ഖത്തർ ആപ് ഡിസംബറിൽ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് എന്നിവയുൾപ്പെടെ മെഗാ സ്‌പോർട്‌സ് ഇവന്റുകൾക്കുള്ള ഏകീകൃത ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായിരിക്കും. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ ഇപ്പോൾ www.roadtoqatar.qa എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയതും, രണ്ടു വർഷത്തിലൊരിക്കൽ എന്ന നിലയിൽ നിന്നും വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്.

article-image

cxdsdsds

You might also like

  • Straight Forward

Most Viewed