ഒമാനിൽ പൊതു ഇടങ്ങളിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതി ഇല്ല


ഒമാനിലെ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താർ നടത്താൻ കോവിഡ് അ വലോകന സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തി. രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും തറാവീഹ് നമസ്കാരത്തിന് അധികൃതർ അനുമതി നൽകിയിരുന്നു. കോവിഡ് സു രക്ഷ നിർദേശങ്ങൾ മസ്ജിദുകളിൽ കർശനമായി പാലിക്കേണ്ടതുണ്ട്. പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശനമായി പാലിക്കണമെന്നും കോവിഡ് അ വലോകന സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂർ‍ത്തിയാക്കിയ വർ‍ നിർബന്ധമായും ബൂസ്റ്റർ‍ ഡോസ് എടുക്കണം.

രോഗലക്ഷണങ്ങൾ‍ ഉള്ളവർ‍ പ്രാർ‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര−പ്രാദേശിക ഹാളുകളിൽ‍ നടക്കുന്ന സമ്മേളനങ്ങൾ, പ്രദർ‍ശനങ്ങൾ‍ 70 ശതമാനം ശേഷിയിൽ‍ തുടരാമെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed