സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ


റഷ്യ− യുക്രെയ്ൻ സമാധാന ചർ‍ച്ചയിൽ‍ പ്രതീക്ഷാ സൂചനകൾ. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ നിലപാടെടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെയും ചെർ‍ണിഹീവിലെയും ആക്രമണങ്ങൾ‍ കുറക്കാമെന്ന് റഷ്യൻ ഉപപ്രതിരോധ മന്ത്രി അലക്‌സാണ്ടർ‍ ഫോമിനും പറഞ്ഞു. 

റഷ്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായ നാറ്റോ, ഇയു വിഷയങ്ങളിൽ‍ നിഷ്പക്ഷത പാലിക്കാമെന്ന ആവശ്യമാണ് ചർച്ചയിൽ യുക്രെയ്ൻ സമ്മതിച്ചിരിക്കുന്നത്. തുർ‍ക്കി പ്രസിഡന്‍റ് തയിബ് എർദോഗന്‍റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായ വഴിത്തിരിവ്. ചർ‍ച്ചയിൽ‍ വലിയ പുരോഗതിയുണ്ടായതായി തുർ‍ക്കി വിദേശകാര്യ മന്ത്രിയും പറഞ്ഞു.

You might also like

Most Viewed