ഒമാനില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ കര്‍ശന നടപടി


ഒമാനില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ കര്‍ശന നടപടി. പക്ഷികളെ വേട്ടയാടിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില വിലായത്തില്‍ നിരവധിപേരെ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ അധികൃതര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 28ന് തെക്കന്‍ ശര്‍ഖിയയില്‍ രണ്ട് മാനുകളെ വേട്ടയാടി കൊന്നതിന് രണ്ടുപേരെ അധികൃതര്‍ പിടികൂടിയിരുന്നു. 30ന് ദോഫാര്‍ ഗവര്‍ണറേറ്റിലും സമാന സംഭവമുണ്ടായി. മാനുകളെയും കാട്ടുപക്ഷികളെയും കൊന്നതിന് ഇവിടെ നിന്നും രണ്ടുപേരെ പിടികൂടി. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 80071999 എന്ന ഹോട്ട്‌ലൈന്‍ നമ്പറിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, നടപടികളെടുത്തിട്ടും സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രകൃതി സ്നേഹികളടക്കമുള്ളവരില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed