ഒമാനിൽ നാളെ മുതൽ വീണ്ടും സന്പൂർണ ലോക്ക്ഡൗൺ: രാത്രി കാൽ‍നടയാത്രയും പാടില്ല


മസ്‌കറ്റ്: ഒമാനിൽ നാളെ മുതൽ വീണ്ടും സന്പൂർണ ലോക്ക്ഡൗൺ നിലവിൽ വരും. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വർദ്ധനവ് കണക്കിലെടുത്താണ് ജൂലൈ 25 മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളും അടച്ചിടാൻ തീരുമാനിച്ചത്. പതിനഞ്ചു ദിവസം അടച്ചിടുവാനാണ് ഒമാൻ‍ സുപ്രീംകമ്മറ്റി നിർദ്ദേശിച്ചിരിക്കുന്നത്.

ലോക്ക്ഡൗൺ‍ കാലയളവിൽ‍ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ‍ ഒത്തു ചേരുന്നതിനും നിരോധനം ഏർ‍പ്പെടുത്തിയിട്ടുണ്ട്. പകൽ സമയത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി. ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗൺ ആഗസ്റ്റ് എട്ടു വരെ തുടരും.

അതേസമയം ലോക്ക് ഡൗൺ‍ കാലയളവിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് മണി വരെ ഒരു രീതിയിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയൽ‍ ഒമാൻ പൊലീസ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി വാർ‍ത്താ സമ്മേളനത്തിൽ‍ പറഞ്ഞു. രാത്രി കാൽ‍നടയാത്രയും അനുവദിക്കില്ല. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ നൂറ് റിയാലാണ് പിഴ ചുമത്തുക. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മണി മുതൽ പ്രവർത്തിക്കരുത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed