ഒമാനിൽ ഇന്ന് 1739 പേർക്ക് കൂടി കോവിഡ്


മസ്കത്ത്: ഒമാനിൽ 1739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3957 പരിശോധനകളാണ് നടത്തിയത്ഇതോടെ ആകെ രോഗികളുടെ എണ്ണം 68400 ആയി. പുതിയ രോഗികളിൽ 1514 പേർ സ്വദേശികളും 225 പേർ പ്രവാസികളുമാണ്. 1146 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തർ 45150 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പേരാണ് മരണപ്പെട്ടത്. 

ഇതോടെ മരണ സംഖ്യ 326 ആയി. 75 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 574 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 170 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 22924 പേർ നിലവിൽ അസുഖബാധിതരാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed