ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ചത് 1311 പേർക്ക്
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയർന്നു. 1078 ഒമാൻ സ്വദേശികൾക്കും 233 വിദേശികൾക്കും ഉൾപ്പെടെ 1311 പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65504 ആയി ഉയര്‍ന്നു. 42772 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.


