ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1327 പേർക്ക്
മസ്‍ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഒന്‍പത് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 290 ആയി. വ്യാഴാഴ്ച 1327 പേർക്ക് കൂടി വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 319 പേർ പ്രവാസികളും 1008 പേർ സ്വദേശികളുമാണ്.
ഒമാനിൽ ഇതുവരെ 62,574 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 40,090 പേർക്ക് രോഗം ഭേദമായി. ഇതുവരെ 290 പേരാണ് മരിച്ചത്. ഇപ്പോൾ 549 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമൂഹിക അകലം ഉൾ്‍പ്പെടെ ഒമാൻ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ച എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

