സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രബർത്തി


മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രബർത്തി. സോഷ്യൽ മീഡിയയിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായോട് റിയ താരത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.  

കഴിഞ്ഞ മാസം ജൂൺ 14 നാണ് മുംബൈയിലെ വസതിയിൽ സുശാന്ത് സിങ്ങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്ന കടുത്ത തീരുമാനത്തിലേക്ക് സുശാന്ത് എത്താനുണ്ടായ കാരണം തനിക്ക് അറിയണമെന്ന് അഭ്യർത്ഥനയിൽ റിയ പറയുന്നു. താൻ സുശാന്തിന്റെ കാമുകി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് റിയയുടെ പോസ്റ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed