ഒമാനിൽ ഇന്ന് 1374 പേർക്ക് കൂടി കൊവിഡ് രോഗബാധ
മസ്‍ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 193 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ഇന്ന് 1374 പേർക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 43,929 ആയി. ഇവരിൽ 26,169 പേർ ഇതിനോടകം സുഖംപ്രാപിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 839 പേർ സ്വദേശികളും 535 പേർ പ്രവാസികളുമാണ്.

