മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അഞ്ച് മലയാളി ജീവനക്കാർക്ക് കോവിഡ്
മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ േസ്റ്റഷനിലെ അഞ്ച് മലയാളി ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേർലക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കൽ ജീവനക്കാർക്കും ഒരു ഇലക്ട്രിക്കൽ ജീവനക്കാരനുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവർ എല്ലാവരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

