ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ല, രാഷ്ട്രീയ നിലപാടറിഞ്ഞ് തുടർ തീരുമാനം: കോടിയേരി


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ  സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് വിലയിരുത്തി സിപിഎം. വലിയ വെല്ലുവിളികൾ മറികടന്നാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. എൽഡിഎഫ് സർക്കാർ നാടിന് ആവശ്യമാണന്ന പൊതുബോധം ഉയർന്നു കഴിഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിലയിരുത്തി. 

മുസ്ലീം തീവ്രവാദ ശക്തികളെ കൂട്ട് പിടിച്ചാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് അനുഗ്രഹാശിസുകളോടെയാണ് മുസ്ലീം ലീഗ്−  ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടെന്നും ഇത് വർഗ്ഗീയ ധ്രുവീകരണത്തിനിടയാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മുന്നണിയേയും തീവ്രവാദ ശക്തികളെ കൂട്ട് പിടിക്കുന്ന യുഡിഎഫിനേയും തോൽപ്പിക്കുന്നതാകണം ജനവിധി. ഇതിന് സഹായമായ രാഷ്ട്രീയ നിലപാടുകളെയാണ് ഇടത് മുന്നണി സ്വാഗതം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

ജോസ് കെ മാണിയെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിച്ചിട്ടുമില്ല. എന്ത് നിലപാടാണ് അവർ സ്വീകരിക്കുന്നതെന്ന് അവരിതുവരെ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ അനുസരിച്ചാകും തുടർ ധാരണകൾ. പാർട്ടിയും ഇടത് മുന്നണിയും ചർച്ച ചെയ്ത ശേഷം മാത്രമെ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed