ഒമാനിൽ മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
മസ്‌കറ്റ്: മലയാളി യുവാവ് ഒമാനിൽ തൂങ്ങി മരിച്ച നിലയിൽ. കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷിനെ(28)ആണ് ഒമാനിലെ സഹമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹമില ഒരു കുടിവെള്ള കന്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അഭിലാഷിന്റെ വിവാഹം ജൂണിൽ നടത്താനിരുന്നതാണ്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. നാലുവർഷമായി ഒമാനിൽ താമസിക്കുകയാണ്. പിതാവ്: സജികുമാർ, മാതാവ്: ശാന്തകുമാരി. സഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

