ഇസ്രായേലുമായി നയതന്ത്ര ബന്ധം: വാര്‍ത്തകള്‍ ഒമാന്‍ നിഷേധിച്ചു
മസ്കത്ത്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ ഒമാന്‍ നിഷേധിച്ചു.ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളും വാസ്തവ വിരുദ്ധമാണെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.ഇസ്രായേലും പാലസ്തീനും തമ്മില്‍ സമാധാനം സാധ്യമാക്കുന്നതിനും സ്വതന്ത്ര പാലസ്തീന്‍ രാജ്യം യാഥാര്‍ഥ്യമാക്കുന്നതിനും എല്ലാവിധ ശ്രമങ്ങളും നടത്തിവരുന്ന രാജ്യമാണ് ഒമാന്‍.
ഇൗ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും മറ്റും ഒമാന്‍ നടത്തിവരുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.മൊസാദ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങളാണ് ചൊവ്വാഴ്ച ഒമാനും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും ഇസ്രായേല്‍ ഒമാനില്‍ വിദേശകാര്യ മന്ത്രാലയം ഒാഫിസ് തുറക്കാന്‍ പോകുന്നതുമായ വാര്‍ത്തകള്‍ പുറത്തുവിട്ടത്.

