ഒമാനില് കടൽ കരയിലേക്ക്
മസ്കറ്റ്: ശർഖിയ്യ ഗവർണറേറ്റിന്റെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. വായു ചുഴലിക്കാറ്റ് ഒമാന്റെ തീരദേശങ്ങളിലെത്തുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്ന് പിന്നാലെയാണ് ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ കടൽ കരയിലേക്ക് കയറിയത്. ശർഖിയ്യയിൽ വീടുകളിലേക്ക് വെള്ളം കയറി. സുവൈഹ് പ്രദേശത്ത് വീടുകൾക്ക് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങൾ വെള്ളത്തിൽ ഒലിച്ചുപോയി. ജഅലാൻ ബനീ ബു അലി വിലായത്തിലെ റാസ് അൽ ഹിദ് പ്രദേശത്തും തിരമാല ഉയർന്നതോടെ വൻനാശനഷ്ടമുണ്ടായി. കടൽ പ്രക്ഷുബ്ധമായതോടെ പ്രദേശവാസികൾക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകി. ഇവിടുത്തെ താമസക്കാരെല്ലാം സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

