പതി­നൊ­ന്നു­കാ­രനെ­ കൊ­ലപ്പെ­ടു­ത്തി­യ കേ­സ് : പ്രതി­യു­ടെ­ വധശി­ക്ഷ ശരി­വെ­ച്ചു­


അബുദാബി : പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പാകിസ്ഥാൻ പൗരന് അബുദബി കോടതി വധശിക്ഷ വിധിച്ചു. നേരത്തെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ചൊവ്വാഴ്ച അബുദബി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. 

33−കാരനായ പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ നേരത്തെ തെളിയിക്കപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട പാക് ബാലന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം ദിർഹംപ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്കു മേൽചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെക്കുന്നുവെന്നും അപ്പീൽ കോടതി ജഡ്ജി വ്യക്തമാക്കി.   

കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അബുദബിയിലെ ഒരു കെട്ടിടത്തിനു മുകളിൽ വെച്ചാണ് ബാലനെ പ്രതി കൊലപ്പെടുത്തിയത്. പള്ളിയിൽ പോകാനായി വീട്ടിൽ നിന്നിറങ്ങയ ബാലനെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

You might also like

Most Viewed