മസ്‌ക്കറ്റ് രാജ്യാന്തര ചലച്ചിത്രോത്സവം 26 മുതൽ
മസ്‌ക്കറ്റ് : ഒമാൻ ഫിലിം സൊസൈറ്റി ഒരുക്കുന്ന മസ്‌ക്കറ്റ്രാജ്യാന്തര ചലച്ചിത്രോത്സവ ത്തിന്റെ തീയ്യതി പ്രഖ്യാപിച്ചു. 26 മുതൽ 31 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ബോളിവുഡ് നടി മനിഷ കൊയ്‌രാള പങ്കെടുക്കും. സീബിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേ ഷൻ ഓഡിറ്റോറിയമാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദി.
ഇന്ത്യൻ − അമേരിക്കൻ സിനിമാ സംവിധായക മീര നായർ, ഈജിപ്ഷ്യൻ നടൻ അമർ വകീദ്, സിറിയൻ സംവിധായകൻ ഗസ്സാൻ മസ്സൂദ്, ഈജിപ്ഷ്യൻ സംവിധായകൻ അലി ബദ്‌റഖാൻ, ഇറ്റാലിയൻ നടൻ ഫ്രാങ്കോ നെറെ തുടങ്ങിയവരുംസംബന്ധിക്കും.
വോക്‌സ് സിനിമാസ്, ശാത്തി സിനിമാസ്, ഖുറം സിറ്റി സെന്റർ എന്നിവിടങ്ങളിലും സിനിമാ പ്രദർശനങ്ങൾ അരങ്ങേ റും. ഹ്രസ്വ സിനിമകൾ, ഡോക്യുമെന്ററികൾ, ഫീച്ചർ സിനിമകൾ തുടങ്ങിയ 115 ചിത്രങ്ങൾ മസ്‌കത്ത് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 26ന് നടക്കുന്ന ഉദ്ഘാടന ചടങ്ങും 31ലെ സമാപന പരിപാടികളും വർണാഭമാകും.

