റോഡ് വൃത്തിയാക്കാൻ പരിസ്ഥിതി സൗഹൃദ ഉപകരണവുമായി ദുബൈ
ദുബൈ : എമിറേറ്റിലെ റോഡുകൾ വൃത്തിയാക്കാൻ പരിസ്ഥിതി സൗഹൃദപരമായ ഉപകരണം പുറത്തിറക്കി. ദുബൈ മുനിസിപ്പാലിറ്റിയാണ് പുതിയ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. 100 ശതമാനവും വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയാണ് മുനിസിപ്പാലിറ്റിയുടെ പുതിയ ഉപകരണം.
ശബ്ദമലിനീകരണം ഇല്ലെന്ന് മാത്രമല്ല കാർബൺ ബഹിർഗമനവും കുറവാണെന്നതാണ് പുതിയ വാക്വം ക്ലീനറുകളുടെ പ്രത്യേകതയെന്ന് മാലിന്യസംസ്‌കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സൈഫൈ പറഞ്ഞു.
240 ലിറ്റർ മാലിന്യംവരെ നീക്കംചെയ്യാനും 16 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക മേന്മയോടെയാണ് പുതിയ മെഷിനുകളെത്തുന്നത്. രാത്രിയിലെ ഉപയോഗത്തിന് ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.

