മസ്‌ക്കറ്റ് അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളത്തി­ലെ­ പു­തി­യ ടെ­ർ­മി­നൽ നാ­ളെ­ തു­റക്കും


മസ്‌ക്കറ്റ് : മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ‍ നാളെ യാത്രക്കാർക്കായി തുറന്നുകൊടുക്കും. വൈകിട്ട് 5.30ന് പുതിയ ടെർമിനലിൽ ആദ്യ വിമാനം പറന്നിറങ്ങും. പിന്നാലെ 6.50ന് ആദ്യ വിമാനം യാത്ര പുറപ്പെടുന്നതോടെ ടെർ‍മിനൽ പ്രവർത്തനം ആരംഭിക്കും. പ്രതിവർ‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ടെർമിനൽ. പുതിയ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ മൂന്ന് മണിക്കൂർ മുന്‍പ് ചെക്ക് ഇൻ കൗണ്ടറിൽ എത്തിയിരിക്കണം. വിസ ക്യാൻസൽ ചെയ്ത് പോകുന്നവർ നാല് മണിക്കൂർ‍ മുന്‍പും എത്തണമെന്നാണ് നിർദ്ദേശം. 

മൂന്ന് പുറപ്പെടൽ കവാടങ്ങളാണ് വിമാനത്താവളത്തിൽ ഉള്ളത്. 'എ' എന്ന കവാടത്തിലൂടെ എല്ലാ വിമാന കന്പനികളുടെയും ബിസിനസ്സ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് പ്രവേശനം. 'ബി' യിലൂടെ ഒമാൻ എയർ ഇക്കോണമി ക്ലാസ് യാത്രക്കാർക്കും, 'സി' യിലൂടെ മറ്റ് വിമാന കന്പനികളുടെ ഇക്കോണമി ക്ലാസ് യാത്രക്കാർക്കും ആയിരിക്കും പ്രവേശനം.

പട്ടണത്തിലൂടെ കടന്നു പോകുന്ന മൂന്ന് പ്രധാന റോഡുകളും വിമാനത്താവളത്തിലേക്കുള്ള പ്രധാന പാലവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്കായി സൂചനാ ബോർ‍ഡുകൾ റോഡുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. 2011ലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർ‍ത്തനങ്ങൾ ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed