തൃശൂർ സ്വദേശി നിര്യാതനായി
സലാല: തൃശ്ശൂർ തൊഴിയൂർ മാളിയേക്കൽ പടിക്ക് പടിഞ്ഞാറുവശം തിയ്യത്തയിൽ അബൂബക്കറിന്റെ മകൻ ഖമറുദ്ദീൻ അബുബക്കർ (45) നിര്യതനായി. ശക്തമായ വയറു വേദനയെ തുടർന്ന് സലാല ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
20 വർഷത്തോളമായി സലാലയിൽ പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു. ഭാര്യ: ഷക്കീല. മക്കൾ: മിന്ഹ, റിനൂസ. സഹോദരങ്ങൾ: അശ്റഫ്, മുസ്ഥഫ, ഷമീർ, സുലൈഖ, സുബൈദ, നദീറ, സാജിത. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരിയകയാണ്.

