ലി­ജിൻ ജോ­സി­ന്റെ­ ചി­ത്രത്തിൽ വി­ഷ്ണു­ ഉണ്ണി­ക്കൃ­ഷ്ണൻ


ഫ്രൈഡേ, ലോ പോയിന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈവന്ത് പാർത്തായാ എന്ന ചിത്രത്തിന് ശേഷം സിയാദ് കോക്കർ നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി വരികയാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ വികടകുമാരൻ അടുത്തയാഴ്ച തിയേറ്ററുകളിലെത്തും. ബിബിൻ ജോർജ് നായകനാകുന്ന ഒരു പഴയ ബോംബ് കഥയിൽ അതിഥി താരമായും വിഷ്ണു അഭിനയിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed