കനത്ത മഴ; തൊടുപുഴയിൽ നാല് വീടുകൾ തകർന്നു
തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തിലും പെയ്ത കനത്ത മഴയിൽ വ്യാപകനാശം. മരംവീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. റോഡിന് കുറുകെ മരം വീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിത്തൂണുകൾ തകർന്നതിനാൽ സമീപ പഞ്ചായത്തുകളിലെ പല വാർ
ഡുകളും ഇരുട്ടിലാണ്.
കാരിക്കോട് മേഖലയിൽ ഇടവെട്ടിയിലെ രണ്ട് വീടുകളാണ് തകർന്നിരിക്കുന്നത്. വൈകീട്ട് നാലു മുതൽ തൊടുപുഴയ്ക്ക് സമീപ പ്രദേശത്തും കനത്ത മഴയായി
രുന്നു. നാലരയോടെ ശക്തിയായി കാറ്റടിച്ചു. കാഞ്ഞിരമറ്റം പുത്തൻപുരയിൽ പി.എസ് രാധാകൃഷ്ണന്റെ വീടിന് മുകളിലേക്ക് അടുത്തുള്ള പറന്പിലെ ആഞ്ഞിലിമ
രം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ മുൻവശത്തെ രണ്ട് മുറികളുടെ ഓടും കഴുക്കോലും പൂർണമായും തകർന്നു. സിറ്റൗട്ടിലിട്ടിരുന്ന ഷീറ്റും തകർന്നു. ഭിത്തിക്കും സീലിങ്ങിനും മച്ചിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. മരം വീണപ്പോൾ രാധാകൃഷ്ണനും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും അകത്തെ മുറിയിലായിരുന്നു. അ
തിനാൽ അപകടമുണ്ടായില്ല. രണ്ട് ലക്ഷം രൂപായുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കാഞ്ഞിരമറ്റത്ത് പ്ലാത്തോട്ടത്തിൽ അജിയുടെ വീട്ടിലേക്ക് ആഞ്ഞിലിമരം ഒടിഞ്ഞുവീണു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കേബിൾ ടി.വി. ജീവനക്കാരൻ വാ
വയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരംവീണ ഭാഗത്തുനിന്ന് ഇവർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. ഓടിട്ട വീടിന്റെ ഒരു മുറിയുടെയും അടുക്കള
യുടെയും മേൽക്കൂര പൂർണമായും തകർന്നു.
ഇടവെട്ടി ചേന്പാലശേരി പള്ളിക്ക് സമീപം പൊടിപാറയിൽ ബഷീറിന്റെ വീടിന് മുകളിലേക്ക് പ്ലാവിന്റെ വലിയ കൊന്പ് ഒടിഞ്ഞുവീണു. ഓടിട്ട വീടിന്റെ മുൻ
വശത്തെ മേൽക്കൂര പൂർണമായും തകർന്നു. വൈകീട്ട് നാലരയോടെയാണ് സംഭവമുണ്ടാകുന്നത്. അപ്പോൾ വീട്ടിൽ മൂന്ന് കുട്ടികളുൾെപ്പടെ ഏഴ് പേരുണ്ടായിരുന്നു. ഇടവെട്ടി ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന ചെറുപ്ലാക്കൽ ശിവന്റെ വീട്ടിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ വാകമരമാണ് മറിഞ്ഞുവീണത്. വീടിന്റെ മേൽക്കൂരയും മുൻവശത്തെ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച സിറ്റൗട്ടും പൂർണമായും തകർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുക്കുന്നത്. മരം അപകടാവസ്ഥയിലാണെന്ന് കാട്ടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ശിവൻ പരാതി നൽകിയിരുന്നു. എന്നാൽ, നടപടികളൊന്നുമുണ്ടായില്ല.
പല സ്ഥലങ്ങളിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ−മൂലമറ്റം റൂട്ടിൽ മ്രാലയിൽ പ്ലാവ് റോഡിന് കുറുകെ വീണു. കോതായിക്കുന്ന് ബൈപ്പാസിൽ തണൽമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ−കാഞ്ഞിരമറ്റം റൂട്ടിൽ അഞ്ചിടത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. റബ്ബർ മരം ഒടിഞ്ഞ് ചുരുളി റോഡിലേക്ക് വീണിരുന്നു. ഇവയെല്ലാം ഏഴ് മണിയോടെ അഗ്നിരക്ഷാ സേന വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

