കോട്ടയം സ്വദേശി ഒമാനിൽ ഹൃദയാഘാതംമൂലം നിര്യാതനായി
മസ്കറ്റ് : കോട്ടയം സ്വദേശി ഒമാനിൽ നിര്യാതനായി. നെടുംകുന്നം പുന്നവേലി ഇടത്തിനകത്ത് റോഷി റ്റോം (42) ആണ് ഞായറാഴ്ച ഒമാനിലെ ബുറൈമിയിൽ ഹൃദയാഘാതംമൂലം നിര്യാതനായത്. എയർകണ്ടീഷൻ സർവ്വീസ് സ്ഥാപനം നടത്തിവരികയായിരുന്നു.
പരേതൻ പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസ് − മേരിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: മസ്കറ്റിലെ ബുർജീൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മറിയാമ്മ (അനിത) ചങ്ങനാശ്ശേരി മാമ്മൂട് ഐക്കരപ്പറന്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ, എയ്ഞ്ചൽ, അമയ.

