അടൂരിൽ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് എടുത്തു


ഷീബ വിജയൻ


പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. സിപിഎം നേതാവിന്റെ വാഹനം അടിച്ചുതകർത്തു എന്നതാണ് പ്രധാന ആരോപണം. ഇന്നലെ വൈകിട്ട് 11 മണിയോടെ അടൂർ ഏഴംകുളത്താണ് സംഘർഷം ആരംഭിക്കുന്നത്. പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ സ്ഥലത്തെത്തുകയും എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പലയിടങ്ങളിലായി വീണ്ടും സംഘർഷമുണ്ടായി.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുത്തത്. തിരിച്ച് രാഹുൽ മാങ്കൂട്ടവും സംഘവും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. സിപിഎം നേതാവിന്റെ കാർ തകർത്തതിലും കേസുണ്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്ത് വരികയാണ്.

article-image

defererewea

You might also like

  • Lulu Exchange
  • Straight Forward

Most Viewed