ഐ.സി.ആർ.എഫ് ഗാർഹിക തൊഴിലാളികൾക്കായി സൗജന്യ സ്തനാർബുദ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF ബഹ്‌റൈൻ) അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി (AMH) കൈകോർത്ത്, ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേക സ്തനാർബുദ ബോധവൽക്കരണ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ വെച്ചാണ് പരിപാടി നടന്നത്. തൊണ്ണൂറോളം ഗാർഹിക തൊഴിലാളികൾ ക്യാമ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി.

എല്ലാവർക്കും പ്രമേഹം, രക്തസമ്മർദ്ദം എന്നിവ അളക്കുന്നതിനൊപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെ ശാരീരിക പരിശോധനയും ലഭ്യമാക്കി. രോഗങ്ങൾ ആരംഭത്തിൽ തന്നെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ലക്ഷ്മി ഗോവിന്ദ് സംസാരിക്കുകയും, സ്ത്രീകൾക്ക് സ്വയം സ്തനാർബുദ പരിശോധന നടത്താനുള്ള എളുപ്പവഴികൾ വിശദീകരിക്കുകയും ചെയ്തു. എ.എം.എച്ച് സ്റ്റാഫ് നഴ്സുമാരായ മറിയമ്മ കോശി, ശാന്തി തെരേസ നോറോണ, ബിനി ബോബിൻ തോമസ്, നീന റേച്ചൽ എന്നിവർ ക്യാമ്പിന് ആവശ്യമായ സേവനങ്ങൾ നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായി വരുന്ന തുടർപരിശോധനകളും (അൾട്രാസൗണ്ട്, മാമോഗ്രാം എന്നിവ ഉൾപ്പെടെ) അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ പൂർണ്ണമായും സൗജന്യമായി ചെയ്ത് നൽകുന്നതാണ്.

ഐ.സി.ആർ.എഫ് വിമൻസ് ഫോറം ഭാരവാഹികളായ ശ്യാമള, നിമ്മി റോഷൻ, അനു ജോസ്, അൽത്തിയ ഡിസൂസ, ആരതി അഗർവാൾ, സൃഷ്ടി ജെയിൻ, സാന്ദ്ര പാലന്ന, രുചി ചക്രവർത്തി, പാപിയ ഗുഹ, ജെറുഷ, സിസിലിയ എ. കുരീത്തറ, രാജേശ്വരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പങ്കെടുത്ത എല്ലാവർക്കും ഐ.സി.ആർ.എഫ് ബഹ്‌റൈൻ ലഘുഭക്ഷണവും ഡ്രൈ റേഷൻ കിറ്റുകളും ഉച്ചഭക്ഷണവും വിതരണം ചെയ്തു.

article-image

asadsasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed