യു­.എ.ഇയിൽ‍ രണ്ടി­നം മത്‍­സ്യങ്ങളെ­ പി­ടി­ക്കു­ന്നതിന് താ­ൽ­ക്കാ­ലി­ക വി­ലക്ക്


ഷാർജ : പ്രജനനകാലം കണക്കിലെടുത്ത് ഷേരി, സാഫി എന്നീ ഇനം മീനുകളെ പിടിക്കുന്നതിന് യു.എ.ഇയിൽ രണ്ടുമാസത്തെ വിലക്ക് ഏർ‍പ്പെടുത്തി. മാർ‍ച്ച് ഒന്ന് മുതൽ‍ ഏപ്രിൽ‍ 30 വരെയാണ് വിലക്ക്. ഇവയെ പിടിക്കുന്നതിന് മാത്രമല്ല വിൽ‍പ്പന നടത്തുന്നതിനും നിരോധമുണ്ട്. മറ്റ് രാജ്യങ്ങളിൽ‍ നിന്ന് ഈയിനം മത്‍സ്യങ്ങളെ ഇറക്കുമതി ചെയ്ത് വിൽ‍പ്പന നടത്തിയാലും പിടിവീഴും. ഇതു സംബന്ധിച്ച് മീൻപിടുത്തക്കാർക്കും വ്യാപാരികൾക്കും മന്ത്രാലയം ബോധവൽക്കരണം സംഘടിപ്പിക്കുന്നുണ്ട്. അനധികൃത മത്സ്യബന്ധന വലകൾ ഉപയോഗിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ‍ യു.എ.ഇ തീരത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 

കഴിഞ്ഞദിവസം സമുദ്രത്തിൽ‍ അഞ്ച് കടൽ‍പശുക്കൾ‍ ചത്തടിഞ്ഞിരുന്നു. 'ഹിയാലി' എന്നറിയപ്പെടുന്ന വലയിൽ കുടുങ്ങിയാണ് കടൽപ്പശുക്കൾ ചത്തതെന്നാണ് നിഗമനം. നെയ് മീൻ പിടിക്കാൻ അനധികൃതമായി ഉപയോഗിക്കുന്ന ഈ വലയ്ക്ക് 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ നീളമുണ്ടാകും. വെള്ളത്തിൽ പത്ത് മീറ്ററോളം ആഴത്തിലാണ് ഈ വല വിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed