യുക്രെയ്നിൽ പുതിയ ഭരണനേതൃത്വം വേണമെന്ന് ഡോണൾഡ് ട്രംപ്


ഷീബ വിജയൻ

വാഷിങ്‌ടൺ: യുക്രെയ്നിൽ പുതിയ പ്രസിഡന്റ് ഭരണമേറ്റെടുക്കേണ്ട സമയമായെന്നും റഷ്യയുമായി സമാധാന കരാറിലെത്താൻ ശേഷിയുള്ള ഭരണനേതൃത്വമാണ് യുക്രെയ്ന് ആവശ്യമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്കുനേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയോട് ട്രംപ് ശക്തമായി ആവശ്യപ്പെട്ടു. റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ യു.എസ് കരാറിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. റഷ്യൻ റീഫൈനറികൾ ആക്രമിക്കുന്നത് ആഗോള ഇന്ധന വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും ഡീസൽ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകി.

"റഷ്യക്കെതിരെ എന്തും ചെയ്തോളൂ, എന്നാൽ റീഫൈനറികളെ ആക്രമിക്കരുതെന്ന് നമ്മൾ സെലെൻസ്കിയോട് പറഞ്ഞതാണ്. എന്നാൽ അദ്ദേഹം ഡീസൽ ഉൽപ്പാദന കേന്ദ്രങ്ങളെത്തന്നെ ആക്രമിക്കുകയാണ് ചെയ്തത്. ഇത് ഉടൻ അവസാനിപ്പിച്ചേ തീരൂ," ട്രംപ് വ്യക്തമാക്കി. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിക്ക് അനവധി അവസരങ്ങളുണ്ടായിട്ടും അത് വിനിയോഗിച്ചില്ലെന്ന് ആരോപിച്ച ട്രംപ്, യുക്രെയിന് പുതിയൊരു നേതാവിനെ ആവശ്യമെന്നു കൂട്ടിച്ചേർത്തു. 2022-ൽ താനായിരുന്നു അമേരിക്കൻ പ്രസിഡന്റെങ്കിൽ ഈ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും സെലെൻസ്കിയുടെ അപ്രാപ്തി മൂലമാണ് രാജ്യത്തിന്റെ 30 ശതമാനത്തോളം ഭാഗം നഷ്ടപ്പെടാനിടയായെന്നും ട്രംപ് കുറ്റപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിലേക്കും അമേരിക്കയിലേക്കും റഷ്യൻ ഡീസൽ വിതരണം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷം ടണ്ണും തുടർന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസലും റഷ്യ ലഭ്യമാക്കുമെന്നാണ് കരാർ.

വിപണിയിൽ ഇന്ധനവില ഗണ്യമായി കുറക്കാൻ ഇത് സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ സെലൻസ്കി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള നീക്കം "അന്തസ്സില്ലാത്തതും ദുർബലവുമായ തീരുമാന"മാണെന്ന് സെലെൻസ്കി വിമർശിച്ചു. റഷ്യൻ ഡീസൽ കയറ്റുമതിയുടെ ഉപരോധം നീക്കിയതിന് നന്ദിയെന്നോണമാണ് ഡീസൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ സാപോറീഷ്യയിലെ ജനവാസ മേഖലയിൽ റഷ്യ ഗ്ലൈഡ് ബോംബുകൾ വർഷിച്ച് 15 പേരെ കൊലപ്പെടുത്തിയതെന്നും സെലെൻസ്കി എക്സിലൂടെ തുറന്നടിച്ചു. ട്രംപിന്റെ പുതിയ നിലപാടും റഷ്യൻ ഡീസൽ കരാറും വാഷിങ്‌ടൺ-കീവ് ബന്ധത്തിൽ കടുത്ത വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.

article-image

saddasdsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed