മനുഷ്യക്കടത്ത് തടയാൻ ഒമാനിൽ പുതിയ വിരുദ്ധ നിയമവും കടുത്ത ശിക്ഷാനടപടികളും


ഷീബ വിജയൻ

മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനായി കർശന നടപടികളുമായി ഒമാൻ. ഇരകളുടെ സംരക്ഷണം, നിയമ നിർവഹണം, പൊതുജന ബോധവത്കരണം എന്നിവ ശക്തമാക്കിയ ഒമാന്റെ നടപടികൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയാണ്. 2026-ലെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും മേഖലയിൽ രണ്ടാം നിരയിലാണ് ഒമാന്റെ സ്ഥാനം.

2025-ൽ കൂടുതൽ ശക്തമായ പുതിയ മനുഷ്യക്കടത്ത് വിരുദ്ധ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കുകയും, വിവിധ തരത്തിലുള്ള ചൂഷണങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ഇരകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണിത്. ഇരകളാകുന്നവർക്ക് താമസം, ഭക്ഷണം, സൗജന്യ ചികിത്സ, നിയമസഹായം, കൗൺസലിങ്, സാമ്പത്തിക സഹായം എന്നിവ നൽകിവരുന്നുണ്ട്. കൂടാതെ, വിദേശികളായ ഇരകൾക്ക് രാജ്യത്ത് നിയമപരമായി തങ്ങാനും ജോലി ചെയ്യാനുമുള്ള ബദൽ സൗകര്യങ്ങളും ഒമാൻ ഒരുക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും പ്രത്യേക വിഭാഗങ്ങളാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം മറ്റ് വിദേശ രാജ്യങ്ങളുമായുള്ള വിവരശേഖരണവും സഹകരണവും വർധിപ്പിച്ചിട്ടുമുണ്ട്. പൊതുജനങ്ങൾക്കിടയിലും തൊഴിലാളികൾക്കിടയിലും വിപുലമായ ബോധവത്കരണമാണ് നടത്തുന്നത്. പരാതികൾ നൽകാനുള്ള പ്രത്യേക ഹോട്ട്‌ലൈൻ നമ്പറുകളെക്കുറിച്ചും അവബോധം നൽകുന്നുണ്ട്.

ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 2025 ഒക്ടോബറിൽ തൊഴിൽ മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകൾ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഒമാൻ ഈ രംഗത്ത് മുന്നേറുന്നത്.

article-image

cxzcxzcxzcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed