കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ


ഷീബ വിജയൻ

തിരുവനന്തപുരം: നഗരസഭയിലെ കൗൺസിലർ ആയി തുടരുമെന്ന് ആർ. ശ്രിലേഖ. മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി. അതേസമയം, ദേശീയ വനിതാ കമ്മിഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത ശ്രീലേഖ തള്ളി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം. താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു. മരിക്കുംവരെ ബിജെപിയിൽ തുടരും. കോൺഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവർ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോൾ നമ്മൾക്കിത് പറ്റില്ലെന്നു തോന്നും. ഒരുപാട് പ്രശ്നങ്ങൾ ശാസ്തമംഗലം വാർഡിൽ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്ന വ്യക്തിയോട് കോൺസ്റ്റബിളിന്‍റെ ജോലി ചെയ്യാൻ പറയുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. പ്രയാസങ്ങൾ മാറ്റിനിർത്തിയാണ് കൗൺസിലറുടെ ജോലി ചെയ്യുന്നത്. കുറച്ചധികം ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ആളാണ് ഞാൻ. കടന്നു പോകുന്നത് വലിയ സമ്മർദത്തിലൂടെയാണ്. എന്തെങ്കിലും കാലതാമസം ഉണ്ടായാൽ ശാസ്തമംഗലത്തെ ചിലർ വാട്സാപ്പിലൂടെ മോശമായി എഴുതും. എന്തിനാണ് ഇങ്ങനെയൊരു കൗൺസിലർ എന്ന് ചോദിക്കും. പറയുന്ന സമയത്ത് ചെയ്തു കൊടുത്തിട്ടില്ലെങ്കിൽ പരാതിയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം ലീവ് എടുക്കാൻ ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു. സെപ്റ്റംബർ 30ന് മേയർക്ക് കത്തയച്ചു. പല കാര്യങ്ങളും നടക്കുന്നില്ലെന്നും കൗൺസിലറായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ട് എന്നും അറിയിച്ചു. ജില്ലാ കളക്ടർക്കും കോപ്പി അയച്ചു. പാർട്ടിക്കാർക്ക് വലിയ സ്നേഹമാണ്. ഉന്നത നേതാക്കൾ വന്നു കണ്ട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെന്നും ശ്രീലേഖ വ്യക്തമാക്കി.

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed