സെപ്റ്റംബറിലെ ടൂറിസം കണക്കുകൾ പുറത്ത്; ബഹ്‌റൈൻ കോട്ട കാണാൻ എത്തിയത് 12,960 പേർ


പ്രദീപ് പുറവങ്കര

മനാമ: സെപ്റ്റംബർ മാസത്തിൽ ബഹ്‌റൈനിലെ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച് ബഹ്‌റൈൻ കോട്ട. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, മൊത്തം 22,486 സന്ദർശകരാണ് സെപ്റ്റംബറിൽ വിവിധ പൈതൃക കേന്ദ്രങ്ങളിൽ എത്തിയത്. ഇതിൽ 12,960 പേരും ബഹ്‌റൈൻ കോട്ട സന്ദർശിക്കാനാണ് എത്തിയത് എന്നത് ശ്രദ്ധേയമാണ്.

ബഹ്‌റൈൻ കോട്ട കാണാനെത്തിയ ആകെ സന്ദർശകരിൽ ഭൂരിഭാഗവും വിദേശികളാണ് (6,022 പേർ). ബഹ്‌റൈൻ പൗരന്മാരായ 5,694 പേരും, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള 907 പേരും, അറബ് രാജ്യങ്ങളിൽ നിന്നുള്ള 218 പേരും കോട്ട സന്ദർശിച്ചു. രണ്ടാം സ്ഥാനത്തുള്ള ട്രീ ഓഫ് ലൈഫിൽ എത്തിയ 2,687 സന്ദർശകരിൽ 2,175 പേരും വിദേശികളായിരുന്നു. കൂടാതെ 286 അറബ് സന്ദർശകരും, 96 ബഹ്‌റൈനികളും ഈ അത്ഭുത വൃക്ഷം കാണാനെത്തി. മൂന്നാം സ്ഥാനത്തുള്ള ബഹ്‌റൈൻ നാഷണൽ മ്യൂസിയം 2,539 പേർ സന്ദർശിച്ചു. ഇതിൽ 1,648 പേർ വിദേശികളും, ജി.സി.സി രാജ്യങ്ങളിൽ നിന്ന് 403 പേരും, 321 ബഹ്‌റൈനികളും ഉൾപ്പെടുന്നു.

ഇവയ്ക്ക് പുറമെ കൾച്ചറൽ ഹാൾ (1,023), നാഷണൽ തിയേറ്റർ (800), ബു മഹർ കോട്ട (585), പേർലിംഗ് പാത്ത് വിസിറ്റർ സെന്റർ (463), അൽ ജസ്ര ഹാൻഡിക്രാഫ്റ്റ്സ് സെന്റർ (354) എന്നിവിടങ്ങളിലും നിരവധി സന്ദർശകരെത്തി. സാര സെറ്റിൽമെന്റ്, ഖലീഫിയ ലൈബ്രറി, അൽ അലവി ഹൗസ് (4 സന്ദർശകർ) തുടങ്ങിയ മറ്റ് ചരിത്ര കേന്ദ്രങ്ങളിലും ആളുകൾ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈന്റെ സമ്പന്നമായ പൈതൃകം തേടി സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്നതിന്റെ തെളിവാണ് ഈ പ്രതിമാസ കണക്കുകൾ.

article-image

dsdsdfadfsadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed