നെ­ടു­ങ്കണ്ടം താ­ലൂ­ക്ക് ആശു­പത്രി­ ജി­ല്ലാ­ ആശു­പത്രി­യായി ഉയർത്താൻ 149 കോ­ടി­ രൂ­പ അനു­വദി­ച്ചു­


ഇടുക്കി : നെടുങ്കണ്ടം താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്താൻ സർക്കാർ തീരുമാനം. നവീകരണ പ്രവർത്തനങ്ങൾക്കു 149 കോടി രൂപ അനുവദിച്ചതായി വൈദ്യുതിമന്ത്രി എം.എം മണി അറിയിച്ചു. ആധുനിക സംവിധാനത്തോടെ ആരംഭിക്കുന്ന ജില്ലാ ആശുപത്രിക്കായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിശദ പരിശോധന നടത്തി.

ഇടുക്കി മെഡിക്കൽ കോേളജ് പൂർത്തിയാകുന്നതോടെ ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്കു മാറ്റാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. മലയോരമേഖലയുടെ  സ്വപ്നമാണ് ഇത്. മികച്ച ചികിത്സയ്ക്കായി ഹൈറേഞ്ച് നിവാസികൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോേളജിനെയും തമിഴ്നാട്ടിലെ വിവിധ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്.  മന്ത്രി എം.എം.മണിയുടെ ഇടപെടലിനെത്തുടർന്നാണു താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നത്.

നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ജില്ലാ ആശുപത്രിയായി ഉയർത്തുന്പോൾ അനവധി സൗകര്യങ്ങളാണു നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കു വേണ്ടത്. ആശുപത്രിയിൽ ദിവസേന എത്തുന്നത് 600 മുതൽ 900 വരെ രോഗികളാണ്. എന്നാൽ ഇവിടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം പരിമിതമാണ്. കഴിഞ്ഞ ഒരുവർഷമായി സൂപ്രണ്ടിന്റെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. സൂപ്രണ്ട് തസ്തികയിൽ ഇപ്പോൾ സീനിയറായ ഡോക്ടർക്കാണു പകരം ചുമതല നൽകിയിരിക്കുന്നത്.

ജില്ലാ ആശുപത്രിയായി ഉയർത്തുന്നതോടെ നിലവിലുള്ള 22 ഡോക്ടർമാരുടെ സ്ഥാനത്ത് 80 പേരെങ്കിലും വേണം. നഴ്സുമാരുടെ എണ്ണം ഡോക്ടർമാരുടെ എണ്ണത്തെക്കാളും കുറവാണ്. അടിയന്തരമായി നഴ്സുമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഡോക്ടർമാരുടെ വിശ്രമത്തിനുപോലും ആശുപത്രിയിൽ സ്ഥലസൗകര്യമില്ല.  ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനാൽ, ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, എെസിയു, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വൽറ്റി, ആംബുലൻസ്, സ്പെഷലൈസ്ഡ് ഡോക്ടർമാർ, 300 ബെഡുകളുള്ള പ്രത്യേക ബ്ലോക്ക്, ആധുനികമായ മോർച്ചറി എന്നീ സംവിധാനങ്ങളുടെ നിർമ്മാണപ്രവർത്തനം ഉടൻ ആരംഭിക്കും. ആശുപത്രിക്കായി കെട്ടിടങ്ങൾ ഒട്ടേറെ ആശുപത്രിയോടനുബന്ധിച്ചു നിർമിച്ച കെട്ടിടങ്ങൾ അനവധിയാണ്. പൂർത്തിയായ മൂന്നുനില കെട്ടിടവും ഭാഗികമായി നിർമ്മാണം പൂർത്തീകരിച്ച ആധുനിക സംവിധാനത്തോടെയുള്ള കെട്ടിടവും താലൂക്കാശുപത്രിക്കുണ്ട്. എന്നാൽ ഇവിടെ വൈദ്യുതിയെത്തിയിട്ടില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed