പരിശുദ്ധ കാതോലിക്കാ ബാവക്ക് കെ.സി.ഇ.സി സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായിക്ക് ഊഷ്മള സ്വീകരണം നൽകി. മനാമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്ന സ്വീകരണ യോഗത്തിൽ കെ.സി.ഇ.സി. വൈസ് പ്രസിഡന്റ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

യോഗത്തിൽ കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദർ ജേക്കബ് കല്ലുവിള, റവ. രാജൻ പി., റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. ഫാദർ റിജോ ചാക്കോ, ബഹ്‌റൈൻ സന്ദർശനാർത്ഥം എത്തിയ റവ. ഫാദർ ഡോ. തോംസൺ റോബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുന്നതിനിടെ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും തനിക്ക് ലഭിച്ച ഗോൾഡൻ വിസയെക്കുറിച്ചും പരിശുദ്ധ കാതോലിക്കാ ബാവാ വിശദീകരിച്ചു. ഇത്തരം ആദരവുകൾ ബഹ്‌റൈനിലെ മുഴുവൻ ക്രൈസ്തവ വിശ്വാസികളോടുമുള്ള ഭരണകൂടത്തിന്റെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് ബാവാ കൂട്ടിച്ചേർത്തു. പ്രവാസികൾക്കിടയിൽ സൗഹാർദ്ദവും കൂട്ടായ്മയും ഉറപ്പുവരുത്തുന്ന കെ.സി.ഇ.സി.യുടെ പ്രവർത്തനങ്ങളെ പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

article-image

dfsdsfdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed