ഇ-വി­സയു­ടെ­ നടപടി­ക്രമങ്ങളിൽ‍ മാ­റ്റം വരു­ത്താ­നൊ­രു­ങ്ങി­ ഒമാൻ


മസ്കറ്റ് : ഇ-വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ‍ മാറ്റം വരുത്താനൊരുങ്ങി ഒമാൻ. ടൂറിസ്റ്റ്, എക്‌സ്പ്രസ് വിസകൾ‍ക്കുള്ള അപേക്ഷകൾ‍ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. മാർ‍ച്ച് 21 മുതൽ‍ ഈ തീരുമാനം പ്രാബല്യത്തിൽ‍ വരും. മാർ‍ച്ച് 21 മുതൽ‍ ഈ വിഭാഗങ്ങളിലെ വിസ അപേക്ഷകൾ‍ ആർ‍.ഒ.പി വെബ്‌സൈറ്റ് മുഖേനയാണ് സ്വീകരിക്കുക. സർ‍വ്വീസ് ഡെസ്‌കുകൾ‍ വഴി അപേക്ഷകൾ‍ സ്വീകരിക്കില്ല. വെബ്‌സൈറ്റിലെ നിർ‍ദ്ദേശപ്രകാരമുള്ള വിവരങ്ങൾ‍ നൽ‍കുകയും രേഖകൾ‍ നൽ‍കുകയും ഡെബിറ്റ് കാർ‍ഡ് ഉപയോഗിച്ച് ഫീസ് അടച്ചാൽ‍ ഇ-വിസ അനുവദിച്ചുകൊണ്ട് ഇ-മെയിൽ‍ ലഭിക്കും. 

വിനോദ സഞ്ചാരികളുടെ എണ്ണം വർ‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർ‍ഷം ജൂൺ മുതലാണ് ഒമാൻ ഇ-വിസ സംവിധാനം ആരംഭിച്ചത്.

ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം തൊഴിൽ‍ വിസയുള്ള ഇന്ത്യക്കാർ‍ക്കും സ്‌പോൺസറില്ലാത്ത ഇ-വിസ ലഭിക്കും. ഹോട്ടലുകൾ‍ക്കും ടൂർ‍ ഓപറേറ്റർ‍മാർ‍ക്കും വിനോദസഞ്ചാരികൾ‍ക്കുള്ള വിസയ്ക്ക് ഈ സംവിധാനം വഴി എളുപ്പത്തിൽ‍ അപേക്ഷിക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed