കിംഗ് അബ്ദുൽ അസീസ് ഒട്ടകമേളയിൽ സന്ദർശക പ്രവാഹം
റിയാദ് : സൗദിയിൽ നടക്കുന്ന കിംഗ് അബ്ദുൽ അസീസ് ഒട്ടകമേള കാണാൻ സന്ദർശകരുടെ പ്രവാഹം തുടരുന്നു. 26,000 ഒട്ടകങ്ങളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഒട്ടക മേളയിൽ പങ്കെടുക്കുന്നത്. ആറു വിഭാഗങ്ങളിലാണ് ഒട്ടക ഓട്ട മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ മത്സര വിജയിക്കും 2.5 മില്ല്യൺ ഡോളർ സമ്മാനിക്കും.
ലോകത്തെ ഏറ്റവും വലിയ ക്യാമൽ ഫെസ്റ്റിവലാണ് സൗദിയില്‍ നടക്കുന്നത്. 1999ൽ സൗദിയിലെ ഗോത്ര വിഭാഗങ്ങളാണ് രാജ കുടുംബത്തിന്റെ സഹകരണത്തോടെ ഒട്ടകമേളക്ക് തുടക്കം കുറിച്ചത്.

